മോഡലിങിന്റെ പേരുപറഞ്ഞ് യുവതിയെ പീഡനത്തിനിരയാക്കി; പെണ്‍വാണിഭ സംഘത്തിലെ അംഗമായ ലക്ഷ്മി അറസ്റ്റില്‍

തൃശൂര്‍| ശ്രീനു എസ്| Last Updated: വെള്ളി, 22 മെയ് 2020 (18:46 IST)
മോഡലിങിന്റെ പേരുപറഞ്ഞ് യുവതിയെ പീഡനത്തിനിരയാക്കിയ പെണ്‍വാണിഭ സംഘത്തിലെ അംഗം ലക്ഷ്മി(27) അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ആന്ധ്രാപ്രദേശ് സ്വദേശിയായ ലക്ഷ്മി കേരളത്തിലെ പല സ്ഥലങ്ങളിലായി താമസിച്ചാണ് യുവതികളെ ചതിക്കുഴിയില്‍പെടുത്തിയിരുന്നത്.

പരാതിക്കാരിയായ പെണ്‍കുട്ടിയെ സുഷി എന്നയാള്‍ വഴിയാണ് ലക്ഷ്മി പരിയപ്പെടുന്നത്. ലക്ഷ്മി പൊലീസിന്റെ പിടിയിലായതോടെ പെണ്‍വാണിഭ സംഘത്തിലെ 22 പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. ഓണ്‍ലൈന്‍ സെക്‌സ് സൈറ്റുകളില്‍ തിരയുന്നവരുടെ ഫോണ്‍ നമ്പരുകള്‍ കരസ്ഥമാക്കി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്ത് മുന്‍കൂറായി പണം വാങ്ങുന്ന രീതിയാണ് സംഘത്തിന്റേതെന്ന് പൊലീസ് പറയുന്നു. മറ്റുപ്രതികള്‍ കുടുങ്ങിയതറിഞ്ഞ് ഇടുക്കിയിലെ വെള്ളത്തൂവലില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ലക്ഷ്മി പിടിയിലാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :