തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
വെള്ളി, 22 മെയ് 2020 (18:37 IST)
കോടികള്‍ ചെലവാക്കി തീറ്റിപോറ്റുന്ന സ്തുതിപാഠകരായ ഉപദേശകരാണ് കേരള ഭരണം നിയന്ത്രിക്കുന്നതെന്ന് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി. ലായേഴ്‌സ് ബെനിഫിറ്റ് ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ പണം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് നെടുമങ്ങാട് ബാര്‍അസോസിയേഷന്റെ നേതൃത്വത്തില്‍ താലൂക്ക് ആസ്ഥാനത്ത് നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തെ നിയമ- നീതിന്യായ സംവിധാനത്തെയും സാമ്പത്തിക സംവിധാനങ്ങളേയും മുഖ്യമന്ത്രി നിരന്തരം അട്ടിമറിക്കുന്നുവെന്നും നിയമ വകുപ്പിനെയും ധന വകുപ്പിനെയും പൂര്‍ണമായും അവഗണിച്ച് സ്വന്തം നിയമങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പാലോട് രവി ആരോപിച്ചു. മന്ത്രിസഭയെയോ ഘടകകക്ഷികളെപോലും
വിശ്വാസത്തിലെടുക്കാതെ
ഏകാധിപതിയെപോലെ പെരുമാറിയതിന്റെ തിരിച്ചടിയാണ് സ്പ്രിങ്ക്‌ളര്‍ കേസില്‍ കേരളഹൈകോടതിയില്‍ നിന്നും മുഖ്യമന്ത്രി ഏറ്റുവാങ്ങിയതെന്നും കൂട്ടിച്ചേര്‍ത്തു.