തൃശൂരിലെ നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടലുകള്‍ ഇവയൊക്കെ !

രേണുക വേണു| Last Modified ബുധന്‍, 29 മെയ് 2024 (11:30 IST)

തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. വൃത്തിഹീനമായ ചുറ്റുപാടിലാണ് പലയിടത്തും ഭക്ഷണം തയ്യാറാക്കുന്നത്.

തൃശൂരിലെ പാര്‍ക്ക് ഹോട്ടല്‍, വിഘ്‌നേശ്വര, കുക്ക്‌ഡോര്‍, ചുരുട്ടി ടീ ഷോപ്പ്, കൊക്കാലയിലെ സ്വാദ്, ഫ്രൂട്ട്‌സ്, ഒല്ലൂരിലെ റോയല്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടികൂടിയത്.

കഴിഞ്ഞ ദിവസം തൃശൂര്‍ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വീട്ടമ്മ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി ഉസൈബയ്ക്ക് വിഷബാധയേറ്റത്. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം വയറിളക്കവും ഛര്‍ദിയുമായി 80 ല്‍ അധികം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :