പിടിച്ചെടുത്ത 1000 ലിറ്റര്‍ സ്പിരിറ്റ് കൊണ്ട് എക്‌സൈസ് ചെയ്തത്

രേണുക വേണു| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (16:40 IST)

കഴിഞ്ഞ ഓണക്കാലത്ത് എക്‌സൈസ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തൃശൂരില്‍ നിന്ന് പിടികൂടിയത് 1000 ലിറ്റര്‍ സ്പിരിറ്റാണ്. ഈ സ്പിരിറ്റ് നശിപ്പിച്ചുകളയുന്നതിനു പകരം എക്‌സൈസ് ചെയ്തത് എന്താണെന്നോ? പിടിച്ചെടുത്ത 1000 ലിറ്റര്‍ സ്പിരിറ്റ് 1240 ലിറ്റര്‍ സാനിറ്റൈസറാക്കി മാറ്റി. ശേഷം ജില്ലയിലെ പ്രധാന ആശുപത്രികളിലേക്കും ആരോഗ്യകേന്ദ്രങ്ങളിലേക്കും സൗജന്യമായി എത്തിച്ചുനല്‍കി.

Sanitizer from Spirit" width="600" />

സാനിറ്റൈസര്‍ വിതരണത്തിനായി ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് ഡെപ്യൂട്ടി ഡി.എം.ഒ. കെ.എന്‍.സതീഷിന് കൈമാറി.

എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനത്തിനിടെയാണ് എക്സൈസ് 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. തുടര്‍ന്ന് കോടതി നടപടികള്‍ക്ക് ശേഷം ജില്ലാ ഭരണകൂടത്തിന്റെ ശുപാര്‍ശയില്‍ എക്സൈസ് കമ്മീഷണര്‍ ഈ 1000 ലിറ്റര്‍ സ്പിരിറ്റ് സാനിറ്റൈസര്‍ ആക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കുട്ടനെല്ലൂരിലെ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കലിന്റെ സഹായത്തോടെയാണ് സ്പിരിറ്റിനെ 1240 ലിറ്റര്‍ സാനിറ്റൈസറാക്കി മാറ്റിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :