വേടന്റെ പാട്ടുകളില്‍ ജാതിഭീകരവാദം, ഷവര്‍മ കഴിച്ച് മരിക്കുന്നവരെല്ലാം ഹിന്ദുക്കള്‍, വര്‍ഗീയത തുപ്പി ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം

RSS leader Against vedan, RSS leader Communal speech, RSS leader against rapper, Vedan songs,ആർഎസ്എസ് ലീഡർ, വേടനെതിരെ ആർഎസ്എസ് നേതാവ്, വർഗീയ പ്രസംഗവുമായി ആർഎസ്എസ് നേതാവ്
അഭിറാം മനോഹർ| Last Modified ബുധന്‍, 14 മെയ് 2025 (13:09 IST)
RSS Leader Hate speech against Vedan
റാപ്പര്‍ വേടന്റെ പാട്ടുകള്‍ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന് ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ മുഖ്യ പത്രാധിപര്‍ ഡോ എന്‍ ആര്‍ മധുവിന്റെ പ്രസംഗം വിവാദത്തില്‍. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു പറഞ്ഞു. കൊല്ലം കുണ്ടറയ്ക്കടുത്തുള്ള ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം.

കഴിഞ്ഞ ദിവസം ഒരു അമ്പലപറമ്പില്‍ വേടന്റെ ആട്ടും കൂത്തും ഉണ്ടായിരുന്നുവെന്നാണ് ഞാനറിഞ്ഞത്. ആള് കൂടാനായിട്ട് വേടന്റെ പാട്ട് വെയ്ജ്ക്കാന്‍ തയ്യാറാവുന്നവര്‍ ആള് കൂടാന്‍ ഇനി ക്യാബറെ ഡാന്‍സും അമ്പലപ്പറമ്പില്‍ വെയ്ക്കും. വേടന്റെ പാട്ടുകള്‍ വളര്‍ന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെയ്ക്കുന്ന കലാഭാസവും ജീതിഭീകരത വളര്‍ത്തുന്നതുമാണ്. വേടന്റെ പിന്നില്‍ ശക്തമായ സ്‌പോണ്‍സര്‍ ശക്തികളുണ്ട്. രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്നവരാണ് അയാളുടെ പിന്നിലുള്ളത്. എന്‍ ആര്‍ മധു പറഞ്ഞു.


ഇത് കൂടാതെ മലയാളികളുടെ രാത്രി ഭക്ഷണശീലങ്ങളെയും വര്‍ഗീയമായി മധു വിമര്‍ശിച്ചു. രാത്രിയില്‍ കേരളത്തിലെങ്ങും ശവം കരിയുന്ന മണമാണെന്നും ഷവര്‍മ ശവം വര്‍മയാണെന്നും അത് കഴിച്ച് മരിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും എന്‍ ആര്‍ മധു പ്രസംഗത്തില്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :