വെളിച്ചെണ്ണയ്ക്ക് പിന്നാലെ മറ്റ് ഭക്ഷ്യ എണ്ണകള്‍ക്കും വില കൂടുന്നു

വെളിച്ചെണ്ണയുടെ വിലക്കയറ്റത്തിന് പിന്നെലെ മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില ഉയരുന്നു

തൃശൂര്‍| AISWARYA| Last Modified ശനി, 9 ഡിസം‌ബര്‍ 2017 (07:59 IST)
വെളിച്ചെണ്ണയുടെ വിലക്കയറ്റത്തിന് പിന്നെലെ മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില ഉയരുന്നു. വെളിച്ചെണ്ണവില ക്വിന്റലിന് 18,700 രൂപയിലെത്തിയ സാഹചര്യത്തിലാണിത്.
ചില്ലറവിപണിയില്‍ 240 രൂപ വരെയാണ്. മറ്റ് എണ്ണകള്‍ക്ക് ക്ഷാമമില്ലെങ്കിലും വെളിച്ചെണ്ണയ്‌ക്കൊപ്പം ഇവയുടെയും വില ഉയരുകയാണ്.

ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഉയര്‍ത്തിയതാണ് വിലക്കയറ്റത്തിന് ഒരു കാരണം. സൂര്യകാന്തി, കടുക്, സോയാബീന്‍ തുടങ്ങിയ എണ്ണകളുടെ വിലയില്‍ 15 % വര്‍ധനവുണ്ടാകും. അതേസമയം ശുദ്ധീകരിക്കാത്ത പാം ഓയിലിന് പത്തുശതമാനവും വര്‍ധിപ്പിച്ചു. സൂര്യകാന്തി എണ്ണയ്ക്ക് ലിറ്ററിന് രണ്ടാഴ്ചയ്ക്കിടെ 15 രൂപയോളം കൂടി. പാമോയിലിന് പത്തുരൂപയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :