ഓഖി ചുഴലിക്കാറ്റ്: ജനങ്ങളിൽ നിന്ന് സംഭാവന തേടും

ഓഖി ചുഴലിക്കാടിനെ തുടര്‍ന്ന് ദുരിതമുണ്ടായവര്‍ക്ക് പ്രത്യേക ഫണ്ടുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ തീരുമാനം

AISWARYA| Last Modified ശനി, 9 ഡിസം‌ബര്‍ 2017 (07:44 IST)
കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ചുഴലിക്കാടിനെ തുടര്‍ന്ന് ദുരിതമുണ്ടായവര്‍ക്ക് പ്രത്യേക ഫണ്ടുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കും.

എല്ലാ ജീവനക്കാരും ഒരുദിവസത്തെ വേതനമെങ്കിലും സംഭാവനചെയ്യണം. സ്ഥാപനങ്ങളും രാഷ്ട്രീയപ്പാർട്ടികളും
ഉദാരമായി സംഭാവന നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഓഖി ചുഴലിക്കാടിനെ തുടര്‍ന്ന് ദുരിതമുണ്ടായ തലസ്ഥാനത്തെ തീരദേശ മേഖകളില്‍ മന്ത്രി തോമസ് ഐസക്ക് ഇന്നലെ സന്ദര്‍ശിച്ചിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സന്ദര്‍ശനം ആരംഭിച്ചത്.

വിഴിഞ്ഞം, പൂന്തറ, പൊഴിയൂര്‍ ഭാഗങ്ങളിലാണ് മന്ത്രിയുടെ സന്ദര്‍ശനം. എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശനം വൈകിയതിയില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ അടക്കം രംഗത്ത് വന്നു. ഓഖി ചുഴലിക്കാറ്റിൽ പെട്ട് കാണാതായ 180 മത്സ്യതൊ‍ഴിലാളികളെ കൂടി കണ്ടെത്തി. ലക്ഷദ്വീപ് നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ തിരച്ചിലിനിടെയാണ് കടലില്‍ കുടുങ്ങിയവരെ കണ്ടെത്തിയത്. ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യതൊ‍ഴിലാളികളെ കണ്ടെത്തിയത്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :