തൃപ്പൂണിത്തുറയിൽ യു ഡി എഫ് തോറ്റത് ഉമ്മൻചാണ്ടിയുടെ കുറ്റം കൊണ്ടല്ല, അദ്ദേഹത്തിന്റെ ജനപിന്തുണയ്ക്ക് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ലെന്ന് കെ ബാബു

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ശക്തമായ തോൽവിയാണ് യു ഡി എഫ് സ്ഥാനാർത്ഥി മന്ത്രി കെ ബാബുവിന് നേരിടേണ്ടി വന്നത്. തൃപ്പൂണിത്തുറയിൽ യു ഡി എഫ് തോറ്റത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുറ്റം കൊണ്ടല്ല, തനിയ്ക്കെതിരെ ഉയർന്ന അഴിമത

കൊച്ചി| aparna shaji| Last Modified വെള്ളി, 20 മെയ് 2016 (11:14 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ മണ്ഡലത്തിൽ ശക്തമായ തോൽവിയാണ് യു ഡി എഫ് സ്ഥാനാർത്ഥി മന്ത്രി കെ ബാബുവിന് നേരിടേണ്ടി വന്നത്. തൃപ്പൂണിത്തുറയിൽ യു ഡി എഫ് തോറ്റത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുറ്റം കൊണ്ടല്ല, തനിയ്ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളാണ് കാരണമെന്ന് ബാബു വ്യക്തമാക്കി.

തൃപ്പൂണിത്തുറയിൽ യു ഡി എഫിന് നേരിടേണ്ടി വന്ന തോൽവിയുടെ കാരണം ഉമ്മൻചാണ്ടിയാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ പിന്തുണച്ച് ബാബു രംഗത്തെത്തിയത്. യു ഡി എഫ് സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ അനിശ്ചതത്വത്തം മുതലെടുത്ത എൽ ഡി എഫ് പാർട്ടിക്ക് വേണ്ടാത്തവനാണ് താൻ എന്ന രീതിയിൽ പ്രചരണം നടത്തിയതാണ് യു ഡി എഫിനെ പ്രതിരോധത്തിലാക്കാൻ കാരണമെന്ന് ബാബു വ്യക്തമാക്കി.

ജനങ്ങളുടെ ശക്തമായ പിന്തുണ ഇപ്പോഴും ഉമ്മൻചാണ്ടിക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ് തൃപ്പൂണിത്തുറയിൽ ബാബുവിനെ തോൽപ്പിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :