മ്ലാവിനെ വേട്ടയാടിപ്പിടിച്ച് ഇറച്ചിയാക്കി വില്‍പ്പന: മൂന്ന് പേര്‍ അറസ്റ്റില്‍

മ്ലാവിനെ വേട്ടയാടിപ്പിടിച്ച് ഇറച്ചിയാക്കി വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് മൂന്നു പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു.

palod, police, arrest പാലോട്, പൊലീസ്, അറസ്റ്റ്
പാലോട്| Last Modified ചൊവ്വ, 12 ജൂലൈ 2016 (11:21 IST)
മ്ലാവിനെ വേട്ടയാടിപ്പിടിച്ച് ഇറച്ചിയാക്കി വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് മൂന്നു പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. പരുത്തിപ്പള്ളി ചാത്തന്‍കോട് സ്വദേശി സജികുമാര്‍ (38), ഇയാളുടെ സഹോദരന്‍ ഇടിഞ്ഞാര്‍ ഇയ്യക്കോറ്റ് സ്വദേശി സുജി കുമാര്‍ (31), ഞാറനീലി സ്വദേശി വിപിന കുമാര്‍ (23) എന്നിവരാണു അറസ്റ്റിലായത്.

മ്ലാവിറച്ചിയും കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.വി.വിനോദിന്‍റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ഇവരെ പിടികൂടിയത്. മ്ലാവിന്‍റെ കൊമ്പുകള്‍ സജികുമാറിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

മ്ലാവിറച്ചി ചില ഹോട്ടലുകളില്‍ എത്തിക്കാനായിരുന്നു ലക്‍ഷ്യം എന്ന് വനപാലകര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :