ഭീകരവാദത്തിനു മതമോ നിറമോ മൂല്യങ്ങളോ അതിർത്തിയോ ഇല്ലെന്ന് നരേന്ദ്ര മോദി

ഭീകരവാദത്തിനു മതമോ നിറമോ മൂല്യങ്ങളോ അതിർത്തിയോ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ എസിന്റെ ഭീഷണി ലോകത്തിൽ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് മോദി ഇത്തരത്തിൽ പ്രസ്താവിച്ചത്. അക്രമവും വിദ്വേഷവും പഠിപ്പിക്കുന്നവർ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തന്നെ ഭീഷണിയാ

നയ്റോബി| aparna shaji| Last Modified ചൊവ്വ, 12 ജൂലൈ 2016 (10:12 IST)
ഭീകരവാദത്തിനു മതമോ നിറമോ മൂല്യങ്ങളോ അതിർത്തിയോ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ എസിന്റെ ഭീഷണി ലോകത്തിൽ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് മോദി ഇത്തരത്തിൽ പ്രസ്താവിച്ചത്. അക്രമവും വിദ്വേഷവും പഠിപ്പിക്കുന്നവർ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തന്നെ ഭീഷണിയാണെന്നും മോദി കെനിയയിൽ പറഞ്ഞു.

ഭീകരതയ്ക്കു തടയിടുന്നതിൽ യുവാക്കൾക്കു വലിയ പങ്കുണ്ട്. സാമ്പത്തികകാര്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ നമ്മുടെ ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭീകരർക്കു സംരക്ഷണം നൽകുന്നവരെയും അവരെ രാഷ്ട്രീയ ആയുധമാക്കുന്നവരെയും പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ മോദി വിമർശിച്ചു.

കേരളത്തിൽ നിന്നും അടുത്തിടെ 21 പേരെ കാണാതായത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിൽ 11 പേർ ഐഎസ് സംഘടനയിൽ ചേർന്നുവെന്നും വാർത്തകൾ ഉണ്ട്. സ്ത്രീകളടക്കമുള്ളവരാണ് സംഘടനയിൽ ചേർന്നിരിക്കുന്നത്. അന്വേഷണ സംഘം അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :