ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുന്നു; ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് തുടക്കം

ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുന്നു; ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് തുടക്കം

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 8 ജൂലൈ 2016 (09:03 IST)
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ ആദ്യബജറ്റ് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്നു. ഒമ്പതുമണിക്കു മുമ്പായി നിയമസഭയില്‍ എത്തിയ ധനമന്ത്രി പ്രതിപക്ഷവുമായും സഭയിലെ മറ്റ് അംഗങ്ങളുമായും കുശലാന്വേഷണം നടത്തി. ഒമ്പതുമണിയോടെ സഭയില്‍ എത്തിയ സ്പീക്കര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രിയെ ക്ഷണിക്കുകയായിരുന്നു.

ശ്രീനാരായണ ഗുരുവിന്റെ ഉദ്ധരണി പരാമര്‍ശിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ധനമന്ത്രി തോമസ് ഐസക്ക് ആരംഭിച്ചത്. കേരളത്തിന്റെ നവോത്ഥാനപാരമ്പര്യത്തെ മുറുകെപ്പിടിച്ചു മുന്നോട്ടു പോകുന്നത് ആയിരിക്കും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :