കായൽ കൈയേറ്റം: സുപ്രീംകോടതിയിലും തോമസ് ചാണ്ടിക്കു തിരിച്ചടി - കേസ് 11ന് പരിഗണിക്കും

കായൽ കൈയേറ്റം: സുപ്രീംകോടതിയിലും തോമസ് ചാണ്ടിക്കു തിരിച്ചടി - കേസ് 11ന് പരിഗണിക്കും

ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 8 ജനുവരി 2018 (20:11 IST)
കായൽ കൈയേറ്റ കേസിൽ മുൻ മന്ത്രി തോമസ് ചാണ്ടിക്കു തിരിച്ചടി. കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി തള്ളി.

ചാണ്ടിയുടെ ആവശ്യം തള്ളിയതോടെ സുപ്രീംകോടതിയുടെ പഴയ ബെഞ്ച് തന്നെയാകും കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവരുടെ ബെഞ്ച് 11നാണ് കേസ് പരിഗണിക്കുക.

തനിക്കെതിരായ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം, തന്റെ പേര് പരാമര്‍ശിക്കുന്ന കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായുള്ള തുടര്‍ നടപടികളും റദ്ദാക്കണം. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചണ് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് പരിഗണിക്കുന്ന അഗർവാൾ, സപ്രേ എന്നിവർ അടങ്ങുന്ന ബെഞ്ചിന് മുന്നിൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :