മുന്നണി നാറുകയാണ്; തോ​മ​സ് ചാ​ണ്ടി​യെ പുറത്താക്കണമെന്ന് കാനം

മുന്നണി നാറുകയാണ്; തോ​മ​സ് ചാ​ണ്ടി​യെ പുറത്താക്കണമെന്ന് കാനം

Thomas chandy , Kanam Rajendran , Cpi , CPM , തോമസ് ചാണ്ടി , സി​പി​ഐ , കാ​നം രാ​ജേ​ന്ദ്ര​ൻ , ഹൈക്കോടതി
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 10 നവം‌ബര്‍ 2017 (19:19 IST)
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ സമർപ്പിച്ച റിപ്പോർട്ടില്‍ സർക്കാരിന് നിയമോപദേശം ലഭിച്ചതിന് പിന്നാലെ വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് സി​പി​ഐ.

ആ​രോ​പ​ണ വി​ധേ​യ​നാ​യ തോ​മ​സ് ചാ​ണ്ടി​യെ മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റ​ണ​മെ​ന്ന് സി​പി​എ​മ്മി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. സി​പി​ഐ​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും ജാ​ഥ​ക​ൾ ന​ട​ന്ന​തു​കൊ​ണ്ടാ​ണ് വി​ഷ​യ​ത്തി​ൽ നി​യ​മോ​പ​ദേ​ശ​ത്തി​നു വി​ട്ട് സാ​വ​കാ​ശം തേ​ടി​യ​തെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി.

ഹൈക്കോടതി പരാമർശവും കളക്ടറുടെ റിപ്പോർട്ടും കണക്കിലെടുക്കുമ്പോൾ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കരുതെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഇന്ന് തിരുവനന്തപുരത്ത് നടന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലെ റിപ്പോർട്ട് അവതരണത്തിനിടെയാ‍ണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രി രാജിവയ്‌ക്കേണ്ടന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ വ്യക്തമാക്കി. മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നും നിയമോപദേശം എതിരാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പീതാംബരന്‍ പറഞ്ഞു.

അതിനിടെ ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ സമർപ്പിച്ച റിപ്പോർട്ടില്‍ സർക്കാരിന് നിയമോപദേശം ലഭിച്ചു. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയിരിക്കുന്നത്.

എജി നൽകിയ നിയമോപദേശം മുഖ്യമന്ത്രി കണ്ടിട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര മന്ത്രിസഭാ യോഗം മറ്റന്നാള്‍ ചേരും. വിഷയത്തിൽ വിശദമായ ചർച്ചയുണ്ടാകുമെന്നാണ് വിവരം.

തോമസ് ചാണ്ടിക്കെതിരെ ആരോപണം ശക്തമാകുന്നതിനു പിന്നാലെ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നതായി
റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്നു സിപിഎം അറിയിച്ചു. രാജിക്കാര്യത്തിൽ മന്ത്രി സ്വയം തീരുമാനമെടുക്കണമെന്നും നേതൃത്വം നിർദേശിച്ചു. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമുള്ളതാണെന്നും സിപിഎം നേതൃത്വം വിലയിരുത്തുന്നുണ്ട്.


മന്ത്രിക്കെതിരായ ആരോപണത്തിലെ നിയമോപദേശം പ്രതികൂലമായാൽ പിന്തുണയ്ക്കില്ലെന്നു തോമസ് ചാണ്ടിയെ സിപിഎം നേതൃത്വം നേരത്തെ അറിയിച്ചെന്നാണ് വിവരം. എൻസിപി സ്വയം തീരുമാനമെടുത്ത് രാജി നടപ്പാക്കണമെന്നാണു സിപിഎമ്മിന്റെ ആഗ്രഹം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

Who is Pope Francis: കടുത്ത ഫുട്‌ബോള്‍ പ്രേമി, ...

Who is Pope Francis: കടുത്ത ഫുട്‌ബോള്‍ പ്രേമി, നിലപാടുകൊണ്ട് കമ്യൂണിസ്റ്റ്; ലൈംഗിക ന്യൂനപക്ഷങ്ങളെ സര്‍വാത്മനാ സ്വീകരിച്ച പോപ്പ് ഫ്രാന്‍സീസ്
Pope Francis Died: ജസ്യൂട്ട് കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള വൈദികനാണ് ജോര്‍ജ് മരിയോ ...

Pope Francis Died: ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

Pope Francis Died: ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു
Pope Francis Passes Away: വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് 88 കാരനായ ഫ്രാന്‍സിസ് ...

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ...

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!
വിദ്യാര്‍ഥികളുടെ അഭ്യര്‍ഥനകള്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ...

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ...

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി
അഭിനേതാക്കള്‍ക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി
അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണ്