ശ്രീനു എസ്|
Last Modified വെള്ളി, 21 മെയ് 2021 (10:55 IST)
കേരളത്തിന്റെ പ്രതിപക്ഷനേതാവ് ആരെന്ന് ഇന്നറിയാം. രാത്രിക്കുമുന്‍പായിട്ട് ഔദ്യോഗികമായി എഐസിസി ഇക്കാര്യം പ്രഖ്യാപിക്കും. ഭൂരിപക്ഷം പേരും വിഡി സതീശനാണ് പിന്തുണ നല്‍കുന്നത്. ഇക്കാര്യത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും വി വൈത്തിലിംഗവും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ എംഎല്‍എമാരുമായി ഒറ്റയ്ക്ക് ചര്‍ച്ച നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂടാതെ കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ വരുമെന്നും സൂചനയുണ്ട്. നേതൃമാറ്റത്തെ അനുകൂലിക്കുന്ന യുവ എംഎല്‍എമാരാണ് സതീശനു പിന്നിലുള്ളത്. കെ സുധാകരനും ഇത് അനുകൂലിക്കുന്നു.