പരീക്ഷാപേടി: കടലില്‍ ചാടിയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് മത്സ്യതൊഴിലാളികള്‍ രക്ഷകരായി

മൂന്ന് വിദ്യാര്‍ത്ഥിനികള്‍ വലിയതുറ കടല്‍പ്പാലത്തില്‍ നിന്ന് കടലില്‍ ചാടി

തിരുവനന്തപുരം, പൊലീസ്, പൂന്തുറ, മെഡിക്കല്‍ കോളേജ് thiruvananthapuram, police, poonthara, medical college
തിരുവനന്തപുരം| Sajith| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (10:20 IST)
പത്താം ക്ലാസ് അവസാന പരീക്ഷ എഴുതാനായി വീട്ടില്‍ നിന്നിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ വലിയതുറ കടല്‍പ്പാലത്തില്‍ നിന്ന് കടലില്‍ ചാടി. എന്നാല്‍ കണ്ടു നിന്ന മത്സ്യതൊഴിലാളികള്‍ കുട്ടികളെ രക്ഷിച്ചു. അബോധാവസ്ഥയിലായ കുട്ടികളെ പൊലീസ് സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

സെന്‍റ് ഫിലോമിനാസ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ അഭിരാമി, അബിയ്യ, ലില്ലി എന്നീ കുട്ടികളാണു കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ കടലില്‍ ചാടിയത്. സ്കൂള്‍ യൂണിഫോമില്‍ വന്ന കുട്ടികള്‍ ബാഗ് ഉപേക്ഷിച്ചായിരുന്നു കടലില്‍ ചാടിയത്.

കഴിഞ്ഞ ദിവസം നടന്ന സാമൂഹ്യപാഠം പരീക്ഷ എഴുതാനായി വീട്ടില്‍ നിന്നിറങ്ങിയതാണിവര്‍. സ്കൂള്‍ ഐഡന്‍റിറ്റി കാര്‍ഡില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. ആത്മഹത്യാ ശ്രമത്തിനു പൊലീസ് കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :