വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

ശാസ്താംകോട്ട, അറസ്റ്റ്, സിംഗപ്പൂര്‍ പൊലീസ് sasthamkotta, arrest, singapore, police
ശാസ്താംകോട്ട| Sajith| Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (12:27 IST)
വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ ചന്ദ്രവിലാസത്തില്‍ പീതാംബരന്‍ നായരുടെ മകന്‍ സഞ്ജയ കുമാര്‍ എന്ന 34 കാരനാണ് കിളിമാന്നൂര്‍ പൊലീസ് വലയിലായത്.

സിംഗപ്പൂര്‍, മലേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുതുപിലാക്കാട് സജിത് ഭവനത്തില്‍ സജീവ് എന്നയാളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സിംഗപ്പൂരില്‍ ഡ്രൈവിംഗ് ജോലി ശരിയാക്കുന്നതിനായി സഞ്ജയ് സജീവില്‍ നിന്ന് ഒരു ലക്ഷം രൂപ 2015 ല്‍ നല്‍കിയിരുന്നു. എന്നാല്‍ വിസ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു പരാതി നല്‍കിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഒട്ടേറെ പേര്‍ വിസ തട്ടിപ്പുമായി ഒട്ടേറെപ്പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി സൂചനയുണ്ടെന്ന് പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :