തിരുവനന്തപുരം|
Sajith|
Last Modified ബുധന്‍, 9 മാര്‍ച്ച് 2016 (10:39 IST)
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ഇന്നു തുടങ്ങുന്ന ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 29 ന് അവസാനിക്കും. ഒന്നും രണ്ടും വര്‍ങ്ങളിലെ
പരീക്ഷ എഴുതാന്‍ ആകെ 9,33,050 കുട്ടികളാണ് ഇന്ന് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്നത്.
ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് 4,72,307 കുട്ടികളും രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 4,60,743 കുട്ടികളുമാണുള്ളത്. ഒട്ടാകെ 2500 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ ഗള്‍ഫിലെ എട്ട് എമിറേറ്റ്സുകളിലും ലക്ഷദ്വീപിലെ 9 ദ്വീപുകളിലും മാഹിയിലുമുള്ള കേന്ദ്രവും ഉള്‍പ്പെടും.
ഏറ്റവും അധികം കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന ജില്ല മലപ്പുറമാണ് - 1,49,562 പേര്‍. ഏറ്റവും കുറവ് കുട്ടികള്‍ ഉള്ളത് വയനാട്ടിലും - 22,151 പേര്‍. മേയ് 15 നാണു ഫലപ്രഖ്യാപനം.