മലപ്പുറം|
Sajith|
Last Updated:
തിങ്കള്‍, 7 മാര്‍ച്ച് 2016 (10:31 IST)
കോട്ടയ്ക്കല്‍ പടപ്പറമ്പില്‍ സഹോദരിമാരായ ബാലികമാരെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കുട്ടികളുടെ മാതാവ് ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തില്‍ 13 കാരിയായ പെണ്‍കുട്ടി 2 മാസം ഗര്‍ഭിണിയാണെന്നും പൊലീസ് അറിയിച്ചു.
കുട്ടികളുടെ മാതാവിനെ കൂടാതെ തിരൂര്‍ ഏഴൂര്‍ മൂസാരിപ്പറമ്പില്‍ ജയ്സല്‍ (19), നിറമരുതൂര്‍ പൂന്തുള്ള വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് (18) എന്നിവരാണു പിടിയിലായത്. അതേ സമയം കേസിലെ മുഖ്യപ്രതിയായ പടപ്പറമ്പ് സ്വദേശിയും വ്യാപാരിയുമായ ഉമ്മത്തൂര്‍ കുഞ്ഞാലന്‍ എന്ന 54 കാരന്‍ ഒളിവിലാണ്.
പണത്തിനു വേണ്ടി മാതാവ് കുട്ടികളെ അനാശാസ്യത്തിനു നിര്‍ബന്ധിക്കുകയായിരുന്നു എന്നും സംഭവം വെളിയില്‍ വരാതിരിക്കാന്‍ മാതാവ് തങ്ങളെ ഭീഷണിപ്പെടുത്തി എന്നും കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു.
മുഖ്യ പ്രതിയായ വ്യാപാരി കുട്ടികളുമായി പല സ്ഥലങ്ങളിലും കറങ്ങിയിട്ടുണ്ടെന്നറിയുന്നു. വീട്ടില്‍ പൊലീസ് എത്തിയതായി മാതാവ് അറിയിച്ചതിനെ തുടര്‍ന്നാണ് വ്യാപാരി ഒളിവില്‍ പോയത്. കുട്ടികളുടെ പിതാവ് പടപ്പറമ്പ് സ്വദേശിയാണ്.