തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 15 ഡിസംബര്‍ 2015 (15:02 IST)
കേരള മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്‌ഛാദന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിലക്കിയ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കെ പി സി സി പ്രത്യേക പ്രാര്‍ത്ഥനസംഗമം സംഘടിപ്പിച്ചു. കെ പി സി സി ആസ്ഥാനത്താണ് പ്രാര്‍ത്ഥനാസംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുതിര്‍ന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ പ്രാര്‍ത്ഥനസംഗമത്തില്‍ പങ്കെടുത്തു. ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കറും സഹോദരിയും കെ പി സി സിയുടെ
ഈ ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം, പ്രതിമ അനാച്‌ഛാദന ചടങ്ങില്‍ നിന്ന് വിഷമത്തോടെയാണ് താന്‍ വിട്ടു നില്‍ക്കുന്നതെന്ന് ആര്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ പറഞ്ഞു. 1948 ല്‍ ആര്‍ ശങ്കര്‍ ആദ്യമായി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് കൊല്ലം എസ് എന്‍ കോളജ്. 2014ല്‍ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മുന്‍ കൈ എടുത്താണ് പ്രതിമ പണിയാന്‍ തീരുമാനിച്ചത്. പ്രതിമയുടെ പണി പൂര്‍ത്തിയാകുന്നതു വരെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ആളായിരുന്നു മോഹന്‍ ശങ്കര്‍.