തിരുവനന്തപുരം|
Sajith|
Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (14:04 IST)
ഇഷ്ടനമ്പര്‍ ലഭിക്കാനായി ലേലത്തിലൂടെ സര്‍ക്കാരിനു ഒറ്റ ദിവസം ലഭിച്ചത് 13.68 ലക്ഷം രൂപയാണ്. ഇതില്‍ തന്‍റെ പുതുപുത്തന്‍ ബന്‍സ് കാറിന് ഇഷ്ട നമ്പരായ കെ എല് 01 ബി എക്സ് 1 എന്ന ഫാന്‍സി നമ്പരിനു റെക്കോഡ് തുകയായ പത്തുലക്ഷത്തില്‍ പതിനായിരം രൂപ അടച്ചത് മണക്കാട് സ്വദേശിയായ വിജയകുമാറാണ്. ഇതു കൂടാതെ ലേലത്തില്‍ പങ്കെടുക്കാന്‍ ഒരു ലക്ഷം രൂപ വേറെയും അടച്ചു വിജയകുമാര്‍.
ഇതിനൊപ്പം കെ എല് 01 ബി എക്സ് 9 എന്ന നമ്പര്‍ ലഭിക്കാനായി മീഡിയ പഞ്ച് എന്ന സ്ഥാപനത്തിന്‍റെ പേരില്‍ ഒരു ലക്ഷത്തി പതിനായിരം രൂപ നല്‍കി. തിരുവനന്തപുരം ആര് ടി ഒ ഓഫീസിലാണ് ഇത്തരത്തില്‍ റെക്കോഡ് തുക വസൂലായത്. ഒട്ടാകെ ഈ ദിവസം 19 വാഹന ഉടമകളാണ് ഫാന്‍സി നമ്പര്‍ ലേലത്തില്‍ പങ്കെടുത്ത് തങ്ങളുടെ ഇഷ്ട നമ്പര്‍ കൈക്കലാക്കാന്‍ 13.68 ലക്ഷം ചെലവാക്കാന്‍ തയ്യാറായത്.