അനുബന്ധ വാര്‍ത്തകള്‍
- ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ, പതിനാലിൽ 13 ജില്ലകളും എൽഡിഎഫ് നേടുമെന്ന് കോടിയേരി
- ഈ സർക്കാരിനെ എടുത്ത് കാലിൽ പിടിച്ച് പുറത്തെറിയണം: സുരേഷ് ഗോപി
- ഡിസംബര്‍ എട്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
- സാധാരണക്കാരന്റെ ശബ്ദമാണിത്, ഇതുകൂടി മാധ്യമങ്ങൾ കേൾക്കണം: തെരഞ്ഞെടുപ്പിനെ കുറിച്ച് സംവിധായകൻ രഞ്ജിത്ത്
- ബിജെപിയെ നേരിടാന്‍ ഇടതിനും വലതിനുമായി ഒരു സ്ഥാനാര്‍ഥി
തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു
തിരുവനന്തപുരം: അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇപ്പോള്‍ എല്‍.ഡി.എഫ് 16 വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു. ബി.ജെ.പിയും യു.ഡി.എഫും നാല് വാര്‍ഡുകള്‍ വീതം ലീഡ് ചെയ്യുന്നു എന്നാണു റിപ്പോര്‍ട്ട്. കോര്‍പ്പറേഷനില്‍ ആകെ നൂറു വാര്‍ഡുകളാണുള്ളത്. ഇടതു മുന്നണി ഭരിക്കുന്ന ഇവിടെ കഴിഞ്ഞ തവണ 35 വാര്‍ഡുകളില്‍ വിജയിച്ച് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
തമ്പാന്നൂര്‍ വാര്‍ഡില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം മുന്നേറുന്നു. എന്നാല്‍ മുട്ടത്തറ, വാഴോട്ടുകോണം, കഴക്കൂട്ടം തുടങ്ങി നിരവധി വാര്‍ഡുകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുന്നു. എന്നാല്‍ തീരപ്രദേശത്തെ വാര്‍ഡുകളില്‍ ഒന്നായ ബീമാപ്പള്ളിയില്‍ യു.ഡി.എഫ് വ്യക്തമായ ലീഡാണ് ഉറപ്പിച്ചത്. ഫോര്‍ട്ട്, നേമം, കാലടി എന്നീ വാര്‍ഡുകളില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നു.