ശംഖുമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; കൂടെയുണ്ടായിരുന്നയാള്‍ നീന്തി രക്ഷപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ജൂണ്‍ 2024 (12:37 IST)
ശംഖുമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്.
ഇയാളുടെ കൂടെയുണ്ടായിരുന്നയാള്‍ നീന്തി രക്ഷപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മഹേഷിനെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

വള്ളം മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചത്. ഈ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിന് പിന്നാലെ മറ്റൊരു വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :