കനത്ത മഴയില്‍ തിരുവനന്തപുരം വര്‍ക്കല പാപനാശത്ത് ബലിമണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 മെയ് 2024 (11:58 IST)
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം വര്‍ക്കല പാപനാശത്ത് ബലിമണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു. രാവിലെ 5.30 ഓടെയാണ് സംഭവം നടന്നത്. കുന്ന് അടര്‍ന്ന് വലിയ കല്ലുകള്‍ താഴേക്ക് പതിച്ചു. തിരക്ക് ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അതേസമയം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 90cm ഉയര്‍ത്തി. തുടരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ 60cm കൂടി (ആകെ 150 cm) ഇന്ന് രാവിലെ 11: 30 ന് ഉയര്‍ത്തുമെന്നും പരിസരവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും; പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :