തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 2 ജൂലൈ 2014 (16:48 IST)
അമിത പലിശക്കാരെ പിടികൂടുക എന്ന ലഷ്യത്തോടെ ആരംഭിച്ച ഓപ്പറേഷന്‍ കുബേര അനുസരിച്ച് കഴിഞ്ഞ ദിവസം നടന്ന വിവിധ റെയ്ഡുകളിലായി നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 60 റെയ്ഡുകള്‍ നടത്തി.
കൊള്ളപ്പലിശക്കാരില്‍ നിന്ന് 1,40,000 രൂപ പിടിച്ചെടുത്തതായും പൊലീസ് മേധാവി അറിയിച്ചു.
ഇതോടെ ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 11,615 റെയ്ഡുകളാണു നടന്നത്.
ഇത്തരത്തില്‍ ഒട്ടാകെ 1818 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 909 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം സ്കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നിരോധനം നടപ്പാക്കാനായി ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പരിപാടിക്ക് അനുസരണമായി നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം ആറു പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് മേധാവി അറിയിച്ചു.