കുപ്രസിദ്ധ ഗുണ്ട സ്വര്‍ണ്ണപ്പല്ലന്‍ അനിയെ ജയിലിലടച്ചു

തിരുവനന്തപുരം| Last Modified ബുധന്‍, 2 ജൂലൈ 2014 (16:07 IST)
കുപ്രസിദ്ധ ഗുണ്ടയായ സ്വര്‍ണ്ണപ്പല്ലന്‍ അനി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന
മാധവപുരം കാട്ടുവിളാകം വീട്ടില്‍ സായൂജ് സതീഷിനെ പൊലീസ് ജയിലിലടച്ചു. ഗുണ്ടാ നിയമ പ്രകാരം വലിയതുറ പൊലീസാണ്‌ സായൂജ് സതീഷിനെ പിടികൂടിയത്.

ഓപ്പറേഷന്‍ കുബേര പ്രകാരം അമിത പലിശക്കാരെ പിടികൂടുന്നതു പോലെ നഗരത്തില്‍ സ്ഥിരം ശല്യക്കാരായ ഗുണ്ടകളെ ഒന്നടങ്കം പിടികൂടുക എന്ന ലക്‍ഷ്യത്തോടെ കളക്റ്ററുടെ നിര്‍ദ്ദേശ പ്രകാരമാണ്‌ ഇയാളെ പിടികൂടിയത്. ശംഖ്മുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്, വലിയതുറ സി.ഐ പ്രേം കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ഇയാളെ വലയിലാക്കിയത്.

കൊലപാതക ശ്രമം, മാനഭംഗ ശ്രമം, വീടുകളില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങി നിരവധി കേസുകള്‍ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാകളെ പിടികൂടല്‍ തുടരുമെന്ന് പൊലീസ് പറഞ്ഞു. അമിത പലിശ ഈടാക്കല്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഒരാളെ സിറ്റി പൊലീസ് കമ്മീഷണര്‍ നാടുകടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :