എൻഡോസൾഫാൻ: കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി

 എൻഡോസൾഫാൻ  , തിരുവനന്തപുരം , നിയമസഭ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (12:12 IST)
ദുരിത ബാധിതര്‍ക്ക് സഹായകമാകുന്ന തീരുമാനവുമായി മുഖ്യമന്ത്രി. ദുരിത ബാധിതരുടെ എല്ല കടങ്ങളും എഴുതിത്തള്ളുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ ആണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ വ്യക്തമാക്കി. കൂടുതൽ പേരെ ദുരിത ബാധിതരുടെ പട്ടികയിൽ ഉള്‍പ്പെടുത്തുമെന്നും ഇതിനായി ബുധനാഴ്ച ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ എൻഡോസൾഫാൻ മൂലം രോഗം ബാധിച്ച കുടുംബം ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു ഉമ്മൻചാണ്ടിയുടെ ഈ മറുപടി. ആത്മഹത്യയ്ക്ക് ഉത്തരവാദി സർക്കാരാണെന്ന് വി.എസ് ആരോപിച്ചു.

ദുരിത ബാധിതർക്ക് മുൻ സർക്കാരിന്റെ കാലത്ത് യാതൊരു സഹായവും നൽകിയില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :