ജനദ്രോഹ നടപടികള്‍ തോല്‍വിയിലേക്ക് നയിച്ചു: കൊടിക്കുന്നില്‍

തിരുവനന്തപുരം| jibin| Last Modified വെള്ളി, 23 മെയ് 2014 (15:31 IST)
കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹപരമായ നടപടികള്‍ കൈകൊണ്ടതാണ് തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായതെന്ന് കൊടിക്കുന്നില്‍ സുരേഷ്. മന്ത്രിമാര്‍ അധികാരത്തില്‍ ലയിച്ച് ഇരിക്കുകയാണെന്നും ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ കണ്ണുമടച്ച് നടപ്പിലാക്കുകയാണ് അവരെന്നും കൊടിക്കുന്നില്‍ തുറന്നടിച്ചു.

ജനതാല്‍പര്യം മനസ്സിലാക്കുന്നതില്‍ യുപിഎ മന്ത്രിമാര്‍ പരാജയപ്പെട്ടു. പെട്രോളിന്‍റെ വില കൂട്ടുന്നത് പെട്രോളിയം മന്ത്രി നോക്കിയിരുന്നു. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്‍റെ കേന്ദ്രനേതൃനിരയിലേക്ക് വരേണ്ടത് അത്യാവശ്യമാണെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെയും ചാലക്കുടിയിലേയും പരാജയം യുഡിഎഫ് ചോദിച്ചുവാങ്ങിയതാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :