തിരുവനന്തപുരം|
jibin|
Last Updated:
ചൊവ്വ, 6 മെയ് 2014 (16:37 IST)
തലസ്‌ഥാനത്ത്
മഴ ശക്തമാകുന്നു. കന്യാകുമാരി തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ ആഞ്ഞടിച്ചത്. 60 കിലോമീറ്റര്‍ വേഗതയില്‍ മഴയോടൊപ്പം കാറ്റ് ആഞ്ഞടിക്കുമെന്നാണ് സൂചന.
ന്യൂനമര്‍ദ്ദം മൂലം മഴയും കാറ്റും കനത്തതിനാല്‍ ജില്ലയില്‍ ദുരന്ത നിവാരണ സേന പ്രത്യേക യോഗം ചേരും. പലയിടത്തും മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യതിബന്ധവും തകരാറിലായി.
ശക്തമായ ഇടിയും കാറ്റും സംസ്ഥാനത്ത് ആഞ്ഞടിക്കുകയാണ്. റോഡില്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജില്ലാ കളക്‌ടര്‍ നിര്‍ദേശം നല്‍കി.