1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thiruvalla Road Accident News

തിരുവല്ലയിലെ വാഹനാപകടത്തില്‍ ഏഴുവയസുകാരനും മുത്തശിയും മരിച്ചു

Thiruvalla Road Accident
തിരുവല്ലയിലെ വാഹനാപകടത്തില്‍ ഏഴുവയസുകാരനും മുത്തശിയും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പില്‍ പൊന്നമ്മ(55), ചെറുമകന്‍ കൃതാര്‍ത്ഥ്(7) എന്നിവരാണ് മരിച്ചത്. തിരുവല്ലയില്‍ ടികെ റോഡിലാണ് അപകടം നടന്നത്. ഏഴുവയസുകാരന്റെ മാതാവ് ശ്രീക്കുട്ടി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 
 
ഓട്ടോയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ശ്രീക്കുട്ടിയുടെ സഹോദരി ശ്രുതിക്കും മകനും പരിക്കുണ്ട്.
അടുത്ത ലേഖനം
ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു