കാട്ടുതീയില്‍ വെന്തുരുകി തേനി; മരണസംഖ്യ ഉയര്‍ന്നേക്കും, 21 പേരെ രക്ഷപ്പെടുത്തി

തേനിയില്‍ കാട്ടുതീ

അപര്‍ണ| Last Modified തിങ്കള്‍, 12 മാര്‍ച്ച് 2018 (08:09 IST)
കേരളാ - തമിഴ്നാട് അതിര്‍ത്തിയിലെ തേനി ജില്ലയിലെ കൊരങ്ങിണി ജില്ലയില്‍ ഇന്നലെയുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് 8 പേര്‍ വെന്തുമരിച്ചു. അഞ്ചു സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് വെന്തുമരിച്ചത്. ഗുരുതര പൊള്ളലേറ്റാണ് മരണമെന്ന് പൊലീസ് അറിയിച്ചു.

കാട്ടുതീയില്‍ ഇതുവരെ 25 പേരെ രക്ഷപ്പെടുത്തി. ഇനിയും ഏഴു പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തിരിച്ചില്‍ തുടുരകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. വനത്തില്‍ കുടുങ്ങിയവരില്‍ കോട്ടയം പാലാ സ്വദേശിയും ഉണ്ടെന്നാണ് സൂചന. തീ നിയന്ത്രണവിധേയമായിയെന്നു അധികൃതര്‍ അറിയിച്ചു.

കാട്ടുതീയില്‍ പൊള്ളലേറ്റ് അവശാരായ നാലു പേരുടെ നില അതീവഗുരുതരമാണ്. അപകടത്തില്‍ എല്ലാ സഹായവും കേരളം ചെയ്യുമെന്ന് വനം മന്ത്രി രാജു പ്രതികരിച്ചു.

കോയമ്പത്തൂര്‍ ഈറോഡ്, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണു കാട്ടുതീയില്‍പ്പെട്ടു കാണാതായത്. മീശപ്പുലിമല ട്രക്കിങ്ങിനായി പോയവരാണു കാട്ടിനുള്ളില്‍ കുടുങ്ങിയത്. 40 പേരാണു സംഘത്തിലുണ്ടായിരുന്നത്.

തമിഴ്‌നാട് ഈറോഡ്, കൊയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ കോളേജ് വിദ്യര്‍ത്ഥികളാണ് കാട്ടുതീയില്‍ അകപ്പെട്ടത്. തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മലയിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :