aparna|
Last Modified തിങ്കള്‍, 5 മാര്‍ച്ച് 2018 (09:56 IST)
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി മആണിക് സർക്കാരിന് വലിയ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. ഇത്രയും വലിയ പരാജയം ഉണ്ടാകുമെന്ന് പാര്‍ട്ടി കരുതിയിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ വ്യക്തമാക്കി.
എന്തുകൊണ്ടാണ് തോൽവി ഉണ്ടായതെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മണ്ഡലം അടിസ്ഥാനത്തിലും പാര്‍ട്ടി പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാന രാജിവെച്ച ശേഷം എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാല് നൂറ്റാണ്ട് നീണ്ട സിപിഐഎം ഭരിച്ച ത്രിപുരയിലെ പരാജയം പാര്‍ട്ടി പഠിച്ച് വിശദമായി തന്നെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മണിക് സര്‍ക്കാര്‍ ഞായറാഴ്ച തന്റ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.