കവർച്ച കേസിലെ പ്രതികളിൽ നിന്ന് 61 പവൻ സ്വർണ്ണവും രണ്ടര ലക്ഷം രൂപയും കണ്ടെടുത്തു
എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (16:57 IST)
പാലക്കാട്: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതികളിൽ നിന്ന് നിന്ന് 61 പവൻ സ്വർണ്ണവും രണ്ടര ലക്ഷം രൂപയും കണ്ടെടുത്തു. നടുവട്ടം പപ്പടപ്പടിയിലെ വീട്ടിൽ നിന്ന് കവർച്ച നടത്തിയ തിരുവനന്തപുരം വർക്കല മഠത്തിൽ പുതുവൽ പുത്തൻ വീട്ടിൽ മണികണ്ഠൻ (52), അഴൂർ പെരുംകുഴി പൊയ്യയിൽ വീട്ടിൽ നസീർ (55), മുടപുരം കൊട്ടാരത്തിൽ വീട്ടിൽ അനിൽ ദാസ് (49) എന്നിവരാണ് പിടിയിലായത്. ഷൊർണ്ണൂർ ഡി.വൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ജനുവരി എട്ടിനാണ് നടുവട്ടം പപ്പടപ്പടിയിലെ ഈങ്ങാച്ചാലിൽ പള്ളിക്കര വീട്ടിൽ മുഹമ്മദലിയുടെ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണ്ണവും രൂപയും കവർന്നത്. ഇവരുടെ സഹായികളായ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സബീർ, കാട്ടാക്കട സ്വദേശി അബ്ദുൽ കലാം എന്നിവരെയും പോലീസ് പിടികൂടിയിരുന്നു.
പ്രതികളുടെ വീടുകൾ റെയ്ഡ് നടത്തിയതിലൂടെ 267000 രൂപയും കണ്ടെടുത്തു. ഇവരെ പിടികൂടിയതോടെ സമാനമായ നിരവധി കേസുകൾക്ക് തുമ്പുണ്ടായിട്ടുണ്ട്.