എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (18:54 IST)
കായംകുളം: ഓണാഘോഷം കാണാൻ വീടുപൂട്ടി പോയി തിരികെ വരുന്നതിനിടയ്ക്ക് വീട് കുത്തിത്തുറന്ന് മോഷ്ടാക്കൾ 50 പവനും 3 ലക്ഷം രൂപയും കവർന്നു.
പെരുങ്ങാല ചക്കാല കിഴക്കേതിൽ രാധാകൃഷ്ണ പിള്ളയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് കവർച്ച നടന്നത്.
വീടിനടുത്തുള്ള ഓണാഘോഷ പരിപാടി കാണാനാണ് വീട്ടുകാർ വീടുപൂട്ടി പോയത്. ഈ സമയത്ത് മുൻ വാതിൽ പൂട്ടിയിരുന്നു. അകത്തെ മുറികളും പൂട്ടിയിരുന്നില്ല. അലമാരകളും താക്കോൽ മുറിക്കുള്ളിൽ തന്നെ വച്ചിരുന്നു. മോഷ്ടാക്കൾ അടുക്കള ഭാഗത്തെ കതക് പൊളിച്ചാണ് അകത്തു കയറി കവർച്ച നടത്തിയത്.
വീട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് അടുത്ത വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്ത്തി പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ ആരാധനാലയങ്ങളിൽ കവർച്ച നടന്നതായും റിപ്പോർട്ടുണ്ട്.