വീടുപൂട്ടി താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് പുറത്തുപോയി. കള്ളൻ വീടുതുറന്ന് കവർന്നത് 30 പവൻ സ്വർണം !

Last Modified തിങ്കള്‍, 22 ജൂലൈ 2019 (19:25 IST)
അധികം ദൂരേക്കൊന്നും പോകുന്നില്ലെങ്കിൽ വീടുപൂട്ടി ചെടിച്ചട്ടിയിലോ ചവിട്ടിക്കടിയിലോ ഒക്കെ തക്കോൽ ഒളിപ്പിച്ച് പോകുന്നവരാണ് നമ്മൾ. എന്നൽ വീട്ടുടമസ്ഥരുടെ ഈ ശീലമാണ് മോഷ്ടിക്കാൻ കള്ളന് പ്രേരണയായത്. കളമശേരിയിലെ അബ്ദുൽ സലാമിന്റെ വീട്ടിലാണ് വീട് തുറന്ന് കള്ളൻ കവർച്ച നടത്തിയത്.

വെള്ളിയാഴ്ച വീട് പൂട്ടി താക്കോൽ ചെടിച്ചട്ടിയുടെ ഉള്ളിൽ ഒളിപ്പിച്ച് വീട്ടുകാർ പുറത്തുപോയിരുന്നു. ഈ സമയമാണ് കള്ളൻ ഈ താക്കോൽ ഉപയോഗിച്ച് വീട്ടിൽ കയറി 30പവനോളം സ്വർണം കവർന്നത്. കവർച്ച നടത്തിയ ശേഷം വീടുപൂട്ടി തക്കോൽ അതേ സ്ഥാനത്ത് വച്ചാണ് കള്ളൻ മടങ്ങിയത്.

ശനിയാഴ്ച വൈകിട്ടോടെ അലമാര തുറന്നു നോക്കിയതോടെയാണ് മോഷണം നടന്നതായി കുടുംബത്തിന് വ്യക്തമായത്. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകി. പൊലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :