സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ ശക്തമായ മഴ, നാലുജില്ലകളിൽ ഓറഞ്ച് അലർട്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ഒക്‌ടോബര്‍ 2021 (15:29 IST)
സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്‌ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,ആലപ്പുഴ,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ ചൊവാഴ്‌ച യെല്ലോ അലർട്ടാണ്.

ഇന്ന്
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നിങ്ങനെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ പിൻമാറുകയും ചൊവാഴ്‌ചയോടെ തുലാവർഷം കേരളത്തിൽ സജീവമാകുകയും ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :