ബിഹാറില്‍ നടന്ന ജനാധിപത്യത്തിന്റെ വിജയമാണ് - ശത്രുഘ്‌നന്‍ സിന്‍ഹ

പാട്‌ന| JOYS JOY| Last Modified ഞായര്‍, 8 നവം‌ബര്‍ 2015 (12:43 IST)
ബിഹാറില്‍ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് ബി ജെ പി എം പിയും ചലച്ചിത്ര നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ബിഹാറില്‍ നടന്ന ജനാധിപത്യത്തിന്റെയും ബിഹാറിലെ ജനങ്ങളുടെയും വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ സമയത്തു തന്നെ നേതൃത്വത്തിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു. തന്റെ നേതാവ് അദ്വാനിയാണെന്നും അതിനാലാണ് തന്നെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ അടുപ്പിക്കാത്തതെന്നും ആയിരുന്നു സിന്‍ഹ പറഞ്ഞത്.

നേരത്തെ ബി ജെ പിയുടെ നേതൃത്വം വഹിക്കുന്ന മോഡി - അമിത് ഷാ കൂട്ടുകെട്ടിനെ
വിമര്‍ശിച്ചും ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഹാറിലേത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :