പാഠപുസ്തകം: ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍| JOYS JOY| Last Modified വ്യാഴം, 9 ജൂലൈ 2015 (14:00 IST)
സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തക വിതരണം വൈകുന്നതില്‍ വിവിധ ജില്ലകളില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കണ്ണൂര്‍, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നടന്ന മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

മലപ്പുറത്ത് തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലേക്കും കണ്ണൂരില്‍ ഡി ഡി
ഇ ഓഫീസിലേക്കുമാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

തിരൂരില്‍ സി പി എം കോട്ടത്തറ ബ്രാഞ്ച് സെക്രട്ടറി സ്വരാജ്, എസ് ഐ വിശ്വനാഥന്‍ കാരയില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീഷ്‌കുമാര്‍ എന്നിവര്‍ക്ക് പരുക്കേറ്റു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :