കൊച്ചി|
VISHNU.NL|
Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (12:26 IST)
സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടുള്ള ഫേസ്ബുക്ക് ഗ്രൂപ്പികളില്‍ പലതിനു തീവ്രവാദ ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഫേസ്ബുക്കിലില്‍ ഉണ്ടാക്കിയിട്ടുള്ള ഗ്രൂപ്പികളില്‍ പലതിലും കശ്മീര്‍ വിഘടനവാദത്തെ അനുകൂലിച്ച് നിരവധി പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടതിനേതുടര്‍ന്നാണ് രഹസ്യ്യന്വേഷണ ഏജന്‍സികള്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. ഇഹ്തരം സന്ദേശങ്ങള്‍ ഗ്രൂപ്പുകളില്‍ കൂടി വ്യാപരിക്കുന്നത് ആശങ്കയോടെയാണ് ഏജന്‍സികള്‍ വീക്ഷിക്കുന്നത്. ഇക്കാര്യം ഗൗരവത്തോടെയെടുക്കാന്‍ രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം പാക്കിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാര്‍ മോഹന്‍ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്ത് കാശ്മീര്‍ മോചിപ്പിക്കണമെന്ന സന്ദേശം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടന്ന ഫേസ്‌ബുക്കിലെ ഒരു ഗ്രൂപ്പില്‍ പാക് അനുകൂല പരാമര്‍ശവുമായി ചിലര്‍ രംഗത്തെത്തിയതായി സൈബര്‍ സെല്ലിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ഗ്രൂപ്പ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. മോഹന്‍ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്ത അതേ സംഘത്തിന്റെ പേരില്‍ തന്നെയാണ് ഫേസ്‌ബുക്കില്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സജീവമായിട്ടുള്ളവര്‍ മലയാളികളാണ് താനും.
പതിനായിരക്കണക്കിന് ആളുകളാണ് ഈ ഗ്രൂപ്പില്‍ അംഗങ്ങളായിരിക്കുന്നത്. ഈ അംഗങ്ങളേക്കുറിച്ച് സൈബര്‍സെല്‍ അന്വേഷന്മ തുടങ്ങിക്കഴിഞ്ഞു. ഈ ഗ്രൂപ്പിലൂടെ തീവ്രവാദ സംഘടനകള്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ സ്വന്തം പേര് മറച്ച് വച്ച് വ്യാജ പേരില്‍ ഫേസ്ബുക്ക് അക്കൌണ്ടുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. തിരിച്ചറിയപ്പെടാതെ തീവ്രാവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇക്കുട്ടര്‍ പരിശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസ് തീവ്രവാദികളെ പിന്തുണക്കുന്നവരും ഇന്ത്യാ പാക്ക് അതിര്‍ത്തി സംഘര്‍ഷത്തില്‍ പാക്കിസ്ഥാന് പിന്തുണനല്‍കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇത്തരം ഗ്രൂപ്പുകളില്‍ കൂടി പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇത്തരത്തില്‍ നിരവധി ഗ്രൂപ്പുകള്‍ തീവ്രവാദ സ്വഭാവത്തോടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതായും കണ്ടെത്തി. മാവോയിസ്റ്റ് സന്ദേശം പ്രോത്സാഹിപ്പിക്കുന്ന ഫേസ്‌ബുക്ക് ഗ്രൂപ്പുകളുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഇന്റലിജന്‍സ്, സൈബര്‍ സെല്‍ വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. നിരോധിത സംഘടനായായ സിമിയെ അനുകൂലിക്കുന്ന നിരവധി പേര്‍ ഗ്രൂപ്പുകളില്‍ അംഗങ്ങളായി തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായും വാര്‍ത്തകളുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.