രാജ്യദ്രോഹ കേസ്: പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ്‌ മുഷറഫിന് വധശിക്ഷ

2013ൽ അന്നത്തെ നവാസ് ഷെ‌രീഫ് സർക്കാരാണ് പർവേസ് മുഷറഫിന്മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

തുമ്പി ഏബ്രഹാം| Last Modified ചൊവ്വ, 17 ഡിസം‌ബര്‍ 2019 (13:17 IST)
മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധ‌ശിക്ഷ. രാജ്യ‌ദ്രോഹക്കുറ്റം ശരിവെച്ചാണ് പ്രത്യേക കോടതി വിധിച്ചത്.

2013ൽ അന്നത്തെ നവാസ് ഷെ‌രീഫ് സർക്കാരാണ് പർവേസ് മുഷറഫിന്മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പർവേസ് മുഷറഫിന്മേൽ നവാസ് ഷെരീഫ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014ലാണ് പർവേസ് മുഷറഫിനെതിരെ കുറ്റം ചുമത്തിയത്.

അതേസമയം പർവേസ് മുഷറഫിന് വധശിക്ഷ വിധിക്കുന്നതിനെതിരെ ഇമ്രാൻ ഖാൻ സർക്കാർ കോടതിയിൽ എതിർത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :