1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Temperature rise in kerala districts

കേരളത്തിൽ 6 ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്: ഇന്നും നാളെയും ജാഗ്രത

കേരളം
സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് താപനില മൂന്നു ഡിഗ്രി വരെ ഉയരാൻ സാധ്യത.
 
കേന്ദ്രം കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട് പ്രകാരം കേരളത്തിൽ ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപെടുത്തിയത് തൃശൂരിലെ വെള്ളാനിക്കരയിലാണ്.( 38.6°C) സീസണിലെ ഉയർന്ന ചൂടാണിത്. മാർച്ച് 10ന് പുനലൂരും ഇതേ താപനില രേഖപ്പെടുത്തിയിരുന്നു.
 
അതേസമയം കേരളത്തിന്റെ പലയിടങ്ങളിലും ചൂട് ഇതിനേക്കാൾ കൂടുതലാണ്. ഔദ്യോഗിക റെക്കോഡിൽ ഇത് ഉൾപ്പെട്ടിട്ടില്ല എന്ന് മാത്രം. 36 °C ആണ് വരും ദിവസങ്ങളിൽ കേരളത്തിൽ കാലാവസ്ഥ ഏജൻസികൾ പ്രവചിക്കുന്ന താപനില. പാലക്കാട് ജില്ലയിൽ 40°C മുകളിലും  താപനില ഉയരാൻ സാധ്യതയുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മരച്ചീനിയില്‍ നിന്ന് മദ്യം നിര്‍മിക്കാന്‍ നിയമനിര്‍മാണം വേണ്ടെന്ന് എക്‌സൈസ് മന്ത്രി