മാവേലിക്കര|
Last Modified വ്യാഴം, 3 ജൂലൈ 2014 (13:16 IST)
നിലവാരം കുറഞ്ഞ സാധനങ്ങള്‍ നല്‍കി കബളിപ്പിച്ചെന്ന പേരില്‍ പെയിന്റ് സൂം ഉടമസ്‌ഥര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ് ഇറക്കി.താമരക്കുളം കൊട്ടയ്‌ക്കാട്ടുശേരി സ്വദേശിയായ രഘുനാഥന്‍പിള്ള എന്ന ആള്‍ നല്‍കിയ പരാതിയിന്മേലാണ് കോടതി ഉത്തരവ്
ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചതെന്നു പറഞ്ഞ് നല്‍കിയ ഉത്പന്നം ചൈനയില്‍ നിര്‍മ്മിച്ചതും ആയിരം രൂപയില്‍ താഴെ വില മതിക്കുന്നതുമാണെന്ന്
പരതിക്കാരന്‍ പറയുന്നു
ടെലിബ്രാന്‍ഡ് എന്ന പേരില്‍ മലയാളം ചാനലുകളില്‍
പരസ്യം നല്‍കുന്ന പെയിന്റ് സൂം എന്ന ഉല്‍പന്നം കഴിഞ്ഞ ഏപ്രില്‍ 12 നാണ് രഘുനാഥന്‍പിള്ള വാങ്ങിയത് എന്നാല്‍ ഏഴായിരം രൂപ മുടക്കി വാങ്ങിയ പെയിന്റ് സൂം പ്രവര്‍ത്തന യോഗ്യമായിരുന്നില്ല
കേസില്‍ ആലപ്പുഴ അമ്പനാകുളങ്ങര ടെലീസ്‌മാര്‍ട്ട്, ടെലീബൈ പ്രോപ്രൈറ്റര്‍ ഫെസലിനും മറ്റ് ഉടമസ്‌ഥര്‍ക്കുമെതിരേ കേസെടുക്കാനാണ് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി ഉത്തരവിറക്കിയത്