മലപ്പുറം|
Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (16:45 IST)
വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കുന്നുമ്പുറത്തെ സ്വകാര്യ സ്‌ക്കൂളിലെ അധ്യാപകനെയാണ് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സ്‌ക്കൂളില്‍ എന്‍ട്രന്‍സ് കോച്ചിംഗിനായി വന്ന വിദ്യാര്‍ഥിനികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്.
വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. നിലവില്‍ സ്‌ക്കൂളിന്റെ മേല്‍നോട്ടം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്.