ടാബ്ലെറ്റിന് തീ പിടിച്ചു; വീടും ഓഫിസും കത്തി നശിച്ചു

 ടാബ്ലെറ്റിന് തീ പിടിച്ചു , കോഴിക്കോട് , നാദാപുരം
കോഴിക്കോട്| jibin| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (12:55 IST)
ചൈനീസ് നിര്‍മിത ടാബ്ലെറ്റിന് തീ പിടിച്ച് വീടിന്റെ ഓഫിസ് മുറിയും അതിലുണ്ടായിരുന്ന ഉപകരണങ്ങളും കത്തി നശിച്ചു. കുട്ടികള്‍ കളിച്ച ശേഷം സോഫയില്‍ വെച്ചിട്ടു പോയ ടാബ്ലെറ്റില്‍ നിന്നാണ് അപകടം ഉണ്ടായത്. നാദാപുരം ജാതിയേരി മാമുണ്ടയില്‍ താഴെതയ്യുള്ളതില്‍ നസീറിന്റെ വീട്ടിലാണ് സംഭവം നടന്നത്.

ഓഫിസ് മുറിയില്‍ നിന്നു പുകയുയരുന്നത് കണ്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴേക്കും തീ എല്ലായിടത്തും എത്തിയിരുന്നു. പടര്‍ന്നു പിടിച്ച തീയില്‍ നിന്ന് ഫാനും സോഫയും ഓഫിസ് മുറിയിലെ ഫയലുകളും കത്തി നശിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടിലെ മോട്ടോര്‍ ഉപയോഗിച്ചു തീ അണയ്ക്കുകയായിരുന്നു. കുട്ടികള്‍ ടാബ് ഓഫ് ചെയ്തിരുന്നില്ല. ഇതില്‍ നിന്നാണ് തീ പിടിച്ചതെന്നും വീട്ടുകാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :