സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

തിരുവനന്തപുരം:| Last Modified ഞായര്‍, 24 മെയ് 2015 (10:19 IST)
ടി
സിദ്ദിഖ്
കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. മുന്‍ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജി. കെപിസിസി പ്രസിഡന്റിന് സിദ്ദിഖ് രാജിക്കത്ത് നല്‍കി. സത്യാവസ്ഥ തെളിയും വരെ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുന്നുവെന്ന് സംഭവത്തെക്കുറിച്ച് സിദ്ദിഖ് പ്രതികരിച്ചു.

എന്നാല്‍
ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദവിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കെ പി സിസി പ്രസിഡന്റ് മാറി സിദ്ദിഖിനോട് നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന.

നേരത്തെ മുന്‍ ഭാര്യ നസീമയുടെ പരാതിക്ക് പിന്നില്‍ എം ഐ ഷാനവാസ് എം പിയാണെന്നും തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ എം ഐ ഷാനവാസ് ശ്രമിക്കുന്നുവെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു. പ്രശ്നം ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ടി സിദ്ദിഖ് രാജിവെക്കാനിടയായതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :