വ്യാജമെഡിക്കൽ രേഖ: സെൻകുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

വ്യാജമെഡിക്കൽ രേഖ: സെൻകുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

 tp senkumar , medical certificate , police , highcourt , BGP , ഡിജിപി സെന്‍കുമാര്‍ , ഹൈക്കോടതി , പൊലീസ് , വ്യാജ മെഡിക്കല്‍ രേഖ
കൊച്ചി| jibin| Last Modified വെള്ളി, 13 ഏപ്രില്‍ 2018 (17:43 IST)
വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി വേതനം കൈപ്പറ്റിയെന്ന ആക്ഷേപത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട അ​ന്വേ​ഷ​ണ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. അ​ന്വേ​ഷ​ണം ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്ന സെ​ന്‍​കു​മാ​റി​ന്‍റെ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി.

സെൻകുമാറിനെതിരെ കേസെടുത്തത് നിയവിരുദ്ധമായിട്ടാണെന്നും, സ്റ്റേഷൻ ഹൗസ് ഓഫീസറെ കൊണ്ട് നിർബന്ധിപ്പിച്ച് കേസെടുക്കുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. കേസെടുത്തത് നിയമവിരുദ്ധമായാണെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. സെന്‍കുമാര്‍ ഹജരാക്കിയ മെഡിക്കല്‍ രേഖകള്‍ വ്യാജമല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അജിത് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി അ​വ​ധി​യെ​ടു​ത്ത് സ​ർ​ക്കാ​രി​ൽ​നി​ന്ന് എ​ട്ടു​ല​ക്ഷം രൂ​പ നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി സെ​ൻ​കു​മാ​റി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത​ത്.

2016 ജൂ​ണി​ൽ സെ​ൻ​കു​മാ​റി​നെ ഡി​ജി​പി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പി​റ്റേ​ന്നു​ത​ന്നെ അ​ദ്ദേ​ഹം അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ള്ള എ​ട്ടു​മാ​സ​ങ്ങ​ളി​ൽ പ​കു​തി ശ​മ്പ​ള​ത്തി​ൽ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് പ്ര​ത്യേ​കം അ​പേ​ക്ഷ സെ​ൻ​കു​മാ​ർ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി.

അ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മെ​ഡി​ക്ക​ൽ ലീ​വാ​യി പ​രി​ഗ​ണി​ക്കാ​ൻ പ്ര​ത്യേ​കം അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​ത് വ്യാ​ജ​മാ​ണെ​ന്നാ​ണ് പ​രാ​തി. സി​പി​എം നേ​താ​വ് സു​കാ​ർ​ണോ ആ​ണ് പ​രാ​തി​ക്കാ​ര​ൻ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :