അഭിറാം മനോഹർ|
Last Modified വ്യാഴം, 13 ഓഗസ്റ്റ് 2020 (12:11 IST)
സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതികളായ സ്വപ്‌നാ സുരേഷ്, സെയ്‌ദ് അലവി എന്നിവരുടെ
ജാമ്യാപേക്ഷ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി തള്ളി. അതേസമയം കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.
റിമാന്‍ഡ് കാലാവധി അവസാനിച്ച 8 പ്രതികളുടെ റിമാന്‍ഡ് ഈ മാസം 25 വരെയും നീട്ടി. സ്വപ്‌നയ്‌ക്ക് പോലീസിൽ നിർണായക സ്വാധീനമുണ്ടെന്ന് കസ്റ്റംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജാമ്യം നൽകിയാൽ വിദേശത്തേക്ക് കടക്കാനും സാധ്യതയേറെയാണ്. പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നതെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചിരുന്നു. വിദേശത്തുള്ള റബിന്‍സ്, ഫൈസല്‍ ഫരീദ് എന്നിവരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകൾ ലഭിക്കുള്ളുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. നേരത്തെ എൻഐഎ കോടതിയും സ്വപ്‌നയുടെ ജാമ്യേപേക്ഷ നിഷേധിച്ചിരുന്നു.