1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Swapna gold smuggling case update

സ്വപ്‌ന സുരേഷ് സെക്രട്ടറിയേറ്റില്‍ കയറിക്കൂടിയത് സ്വപ്‌ന മുഹമ്മദ് എന്നപേരില്‍; പേരും വേഷവും മാറ്റിയത് മലയാളിയല്ലെന്ന് തെറ്റിദ്ധരിപ്പിക്കാന്‍

Swapna suresh
സ്വപ്‌ന സുരേഷ് സെക്രട്ടറിയേറ്റില്‍ കയറിക്കൂടിയത് സ്വപ്‌ന മുഹമ്മദ് എന്നപേരിലാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതുകൂടാതെ സ്വപ്‌നയ്ക്ക് വേറെയും പേരുകള്‍ ഉണ്ടെന്നാണ് സൂചന. യുഎഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായിരുന്നകാലത്താണ് സ്വപ്‌ന വേഷം മാറി ആള്‍മാറാട്ടം നടത്തിയത്. പിന്നീട് സ്വപ്‌ന പ്രഭ എന്നപേരില്‍ ഐടി വകുപ്പില്‍ ജോലിക്കെത്തിയപ്പോഴും സ്വപ്നയെ ആരും തിരിച്ചറിഞ്ഞില്ല.
 
അറബിയും അമേരിക്കന്‍ ഉച്ചാരണത്തിലുള്ള ഇംഗ്ലീഷുമായിരുന്നു സ്വപ്‌ന സംസാരിച്ചിരുന്നത്. ഗള്‍ഫില്‍ വളര്‍ന്ന സ്വപ്‌നയ്ക്ക് ഇതെല്ലാം വളരെ എളുപ്പമായിരുന്നു. അതേസമയം സ്വര്‍ണക്കടത്തിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് കസ്റ്റംസ്. കസ്റ്റഡിയിലുള്ള സരിത്തിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് കസ്റ്റംസ് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു.
About Writer
ശ്രീനു എസ്