ഗംഗേശാനന്ദയുടെ സ്ഥിതി ആശങ്കാജനകം; ഇങ്ങനെ തുടര്‍ന്നാല്‍ മരണംവരെ സംഭവിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്

ഗംഗേശാനന്ദയുടെ സ്ഥിതി ആശങ്കാജനകം; ഇങ്ങനെ തുടര്‍ന്നാല്‍ മരണംവരെ സംഭവിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്

  swami ganeshananda , rape case , rape , ganeshananda , swami rape , arrest , hospital , ആരോഗ്യനില , ലിംഗം ഛേദിക്കല്‍ , ന്യൂമോണിയ, സെപ്‌റ്റിസീമിയ, മെനഞ്ചൈറ്റിസ് , ട്യൂബ് , ഡോക്‍ടര്‍മാര്‍ , സ്വാമി ഗംഗേശാനന്ദ
കൊച്ചി| jibin| Last Updated: തിങ്കള്‍, 24 ജൂലൈ 2017 (18:05 IST)
ലിംഗം ഛേദിക്കലിന് വിധേയനായി റിമാന്‍‌ഡില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദയുടെ കൂടുതല്‍ മോശമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ലിംഗം തുന്നിച്ചേര്‍ത്ത ഭാഗത്ത് തുടരുന്ന ശക്തമായ പഴുപ്പാണ് ആശങ്കയുണ്ടാക്കുന്നത്.

കഴിഞ്ഞ നാല്‍പ്പതു ദിവസമായി പഴുപ്പ് തുടരുന്നതിന് കാരണം ക്ലെബ്‌സില്ലാ എന്ന ബാക്‍ടീരിയയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ന്യൂമോണിയ, സെപ്‌റ്റിസീമിയ, മെനഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്‍ടര്‍മാര്‍ വ്യക്തമാക്കി. ഇതേടെ ആരോഗ്യനില കൂടുതല്‍ വഷളാകും. തുടര്‍ന്ന് മരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ട്യൂബ് വഴിയാണ് മൂത്രം പോകുന്നത്. ഒരു ഓപ്പറേഷന്‍ കൂടി നടത്തിയാല്‍ മാത്രമെ പൂര്‍വ്വസ്ഥിതിയില്‍ എത്താന്‍ കഴിയുകയുള്ളൂവെന്ന് ബന്ധുക്കളെ ഡോക്‍ടര്‍മാര്‍ അറിയിച്ചിരുന്നു. രണ്ടാമത്തെ ഓപ്പറേഷന്‍ താമസിക്കുന്നത് എന്തുകൊണ്ടാണെന്ന് ഡോക്‍ടര്‍മാരോട് ബന്ധുക്കള്‍ ചോദിച്ചപ്പോഴാണ് ബാക്‍ടീരിയ ബാധയെക്കുറിച്ചറിഞ്ഞത്.

സ്വാമിക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഈ മാസം 26ന് വീണ്ടും പരിഗണിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :