തിരുവനന്തപുരം|
Last Modified ചൊവ്വ, 2 ഡിസംബര്‍ 2014 (12:52 IST)
സ്പീക്കറിന്റെ ഡയസിലെത്തി ബഹളം വച്ചതിന് എംഎല്‍എ
എംഎല്‍എ വി ശിവന്‍കുട്ടിയ്ക്കെതിരെ
അച്ചടക്ക നടപടി.
വി ശിവന് കുട്ടിയെ ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഇതുകൂടാതെ പ്രതിപക്ഷത്തെ എം എല്‍ എമാരായ ബാബു എം പാലിശ്ശേരി, ആര് രാജേഷ്, ടി വി രാജേഷ്, പി ശ്രീരാമകൃഷ്ണന് എന്നിവരെ താക്കിത് ചെയ്തു.
പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ നടപടി വേണമെന്ന സര്‍ക്കാരിന്റെ പ്രമേയം സഭ അംഗീകരിച്ചു.ശിവന് കുട്ടിയുടേത് ഗുരുതരമായ അച്ചടക്ക ലംഘനമെന്ന് സ്പീക്കര്‍ പറഞ്ഞു. നടപടിയ്ക്കെതിരെ സഭയില്‍ വീണ്ടും പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സ്പീക്കറുടെ ചേംബറില്‍ കയറിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭരണപക്ഷം ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷവുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നിയമസഭയില്‍ ഇനിയും പ്രതിഷേധം തുടരുമെന്നാണ്
ഇടതുനേതാക്കള്‍ അറിയിച്ചത്.
എം എല്‍ എമാര്‍ക്കെതിരായ നടപടി
ഏകപക്ഷീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.