വനിതാ കമ്മീഷൻ ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിച്ചു: കുമ്പസാരം നിരോധിക്കണം എന്ന വനിതാ കമ്മീഷന്റെ ശുപർശക്കെതിരെ സൂസെപാക്യം

Sumeesh| Last Updated: വെള്ളി, 27 ജൂലൈ 2018 (17:59 IST)
തീരുവനന്തപുരം: കുമ്പസാരം നിരോധിക്കണം എന്ന വമിതാ കമ്മീഷന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കെ സി ബി സി പ്രസിഡന്റ് ആർച്ച് ബിഷപ്പ് സൂസെപാക്യം. കുമ്പസാരം നിരോധിക്കണം എന്ന ദേശിയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ ശുപാർശ ദുരൂഹമണെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ വിഭാഗങ്ങൾക്കിടയിൽ അമർശം ഉണ്ടാക്കുന്നതിനു വേണ്ടിയാണോ ഇത്തരം പ്രസ്ഥാവനകൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയല്ലെങ്കിൽ ഭരണ രംഗത്തുള്ളവർ ഇക്കാര്യത്തിൽ മറുപടി പറയണം. ക്രിസ്തീയ മത വിശ്വാസത്തെ അവഹേളിക്കുന്ന വനിത കമ്മീഷന്റെ പ്രസ്ഥാവന ഭരണഘടനാ ലംഘനമാണെന്നും
സുസെപാക്യം പറഞ്ഞു.

ഒരോ മത വിഭാഗങ്ങൾക്കും അവരവരുടെ മത വിശ്വാസങ്ങൾ അനുഷ്ടിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തിൽ ആരും ആരേയും നിർബന്ധിക്കാറില്ല. ഇനിയും തെളിയിക്കപ്പെടാത്ത ഒരു സംഭവത്തിന്റെ പേരിൽ ഭരണഘടന ഉറപ്പു തരുന്ന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് കമ്മീഷൻ പറയുന്നത്. പുരോഹിതർ തെറ്റുകാരെന്ന് കണ്ടെത്തിയാൽ കടുത്ത നടപടികൾ തന്നെ സ്വീകരിക്കും എന്നും സുസെപാക്യം വ്യക്തമാക്കി.

വനിതാ കമ്മീഷന്റെ ശുപാർശ വ്യക്തിയുടെ മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിന്റെ ഭാഗമാണെന്ന് കാത്തോലിക്ക ബാവയും നേരത്തെ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :